അരൂര്‍: കുളങ്ങരത്ത് അരൂര്‍ ഗുളികപ്പുഴ റോഡ് 2/000 മുതല്‍ 3/000 വരെയുള്ള (നടക്കുമീത്തല്‍ മുതല്‍ നടമ്മല്‍ മില്‍ വരെ) ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ
മുതല്‍ ബുധന്‍ രാത്രി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (റോഡ്) എഞ്ചിനിയര്‍ അറിയിച്ചു. വാഹനങ്ങള്‍ അമ്പലകുളങ്ങര-വട്ടക്കണ്ടിപ്പാറ റോഡ് വഴിയും തിരിച്ചും പോകണം.















