വടകര: ഗവ. കോളജ് മടപ്പള്ളി അലൂംനി അസോസിയേഷന്‍ ‘ഒരുമ’യുടെ മൂന്നാം വാര്‍ഷികാഘോഷം ഒക്ടോബര്‍ 11 ഞായറാഴ്ച വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന്
സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ രാത്രി വരെ നീളും. പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിതാര മുഖ്യാതിഥിയായി പങ്കെടുക്കും. വാര്‍ഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം കവിയും കോളജിലെ മലയാളം വിഭാഗം മുന്‍മേധാവിയുമായ വീരാന്‍കുട്ടി നിര്‍വഹിക്കും. തുടര്‍ന്ന് ‘ഗുരുവന്ദനം’. മടപ്പള്ളി കോളേജില്‍ നിന്നു വിരമിച്ച അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കും. 11 മണി മുതല്‍ ഒരുമ കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് ‘ഒരുമ’യുടെ ടീം ‘ലയം’ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും ടീം ‘താളം’ അണിയിച്ചൊരുക്കുന്ന നൃത്തനൃത്യങ്ങളും രംഗത്തെത്തും. ഉച്ചയ്ക്ക് ശേഷം ഒരുമ ലെജന്‍സ് ടീം ‘ഓം നമഃ ശിവായ’യുടെ സംഗീത പരിപാടി. വൈകിട്ട് അഞ്ചിന് ‘സ്വരമഴ മ്യൂസിക് ഈവ്. പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിതാര പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമാ-ടിവി ചാനലുകളിലെ പ്രശസ്തരായ ഗായിക-ഗായകന്മാര്‍ അണിനിരക്കുന്ന സംഗീത പരിപാടി ഒരുമ കുടുംബാംഗം ഭാനുപ്രകാശ് നയിക്കും. മോഹന്‍ സിതാരയെ വി.ടി.മുരളി പൊന്നാട അണിയിച്ച് ആദരിക്കും.















