
വടകര: വില്ല്യാപ്പള്ളി പഞ്ചായത്ത് 16-ാം വാർഡ് കുട്ടോത്ത് മത്തത്ത് മീത്തൽ താമസിക്കും നാരങ്ങോളി
വിനോദൻ (54) ഉദാരമതികളുടെ സഹായം തേടുന്നു. ഗുരുതരമായ വ്യക്കരോഗത്തെ തുടർന്ന് ചികിത്സയിലാണ് വിനോദൻ. ഇരുവൃക്കകളും തകരാറിലായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് വിനോദനും കുടുംബവും. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യയും, എസ്എസ്എൽസി, പ്ലസ്ടു പഠനം പൂർത്തിയാക്കിയ രണ്ട് പെൺകുട്ടികളുമടങ്ങുന്നതാണ് വിനോദൻ്റെ കുടുംബം. അപ്രതീക്ഷിതമായി വിനോദനുണ്ടായ രോഗത്തോടു കൂടി വലിയ പ്രതിസന്ധിയിലാണ് കുടുംബം. രോഗം മൂർച്ഛിച്ചതിനെ
തുടർന്ന് ഡോക്ടർമാർ അടിയന്തര വ്യക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി നിർദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്ക് ഭീമമായതുക ആവശ്യമുണ്ട്. നിർധനരായ വിനോദന്റെ കുടുംബത്തിന് ചികിത്സചെലവുകൾ താങ്ങാനാവാത്ത അവസ്ഥയാണ്. അതിനാൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സി വിദോഷ് ചെയർമാനും, വില്യാപ്പള്ളി പഞ്ചായത്തംഗം അമർനാഥ് കൺവീനറും വി കെ മുസ്തഫ ട്രഷററുമായി വിപുലമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മന്തരത്തൂർ സഹകരണ റൂറൽബാങ്കിൽ അക്കൗണ്ട് തുടങ്ങി. A/c No: MCRB102100030002120. IFSC കോഡ്: ICIC0000104.
















