ആയഞ്ചേരി: തറോപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന ഹിന്‍ടെക് എനര്‍ജിയുടെ സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രം ജനവാസ മേഖലയില്‍ നിന്ന് പൂര്‍ണമായും
മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. ഇന്ന് വൈകിട്ട് സിഎന്‍ജി കേന്ദ്രത്തിന് മുന്നിലാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുനീര്‍ രാമത്ത് സമരം ഉദ്ഘാടനം ചെയ്തു. ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. ഷഫീഖ് തറോപ്പൊയില്‍ സ്വാഗതവും മുഹമ്മദ് കിളിയതൂല്‍ നന്ദിയും പറഞ്ഞു. വിജീഷ് വട്ടക്കുനി, ടി.വി.ഭരതന്‍, സി.എച്ച്.ഹമീദ് കല്ലുമ്പുറം, മുത്തു തങ്ങള്‍, അശോകന്‍ തയില്‍ എന്നിവരും പ്രദേശവാസികളും പങ്കെടുത്തു. പ്രദേശവാസികള്‍ ഉന്നയിച്ച ഗുരുതരമായ പരാതികളെയും സുരക്ഷാ പ്രശ്‌നങ്ങളെയും കമ്പനി അധികൃതര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ കേന്ദ്രം ഇവിടെ നിന്ന് പൂര്‍ണമായും മാറ്റുന്നതുവരെ അനിശ്ചിതകാല സമരം ശക്തമായി തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.















