നാദാപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കല്ലാച്ചി പയന്തോങ്ങില്‍ പ്രവര്‍ത്തിക്കുന്ന നാദാപുരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് താല്കാലിക ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹിന്ദി (പാര്‍ട്ട് ടൈം) മെയ് 27ന്. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനീ എന്നിവയിലേക്ക്- 28ന്.
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് – 30ന്. സമയം: കാലത്ത് 10.30
യോഗ്യത: അസിസ്റ്റന്റ് പ്രൊഫസര്‍ -ബന്ധപ്പെട്ട വിഷയങ്ങളില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും. നെറ്റ് ഉള്ളവരുടെ ആഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍: ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഒന്നാം ക്ലാസ് പിജിഡിസിഎ അല്ലെങ്കില്‍ ഒന്നാം ക്ലാസ് ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 0496 2556300, 8547005056.