
വടകര: തൊഴിലാളികള്‍ പതിറ്റാണ്ടുകളായുള്ള പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും തൊഴില്‍ സുരക്ഷയും സാമൂഹിക സുരക്ഷയും സംഘടനാ സ്വാതന്ത്ര്യവും
തകര്‍ക്കുന്ന പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വടകര ടൗണ്‍ ഹാളിലെ പി.എം.മുഹമ്മദ് നഗറില്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.ബാബു അധ്യക്ഷനായി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.ഷാജന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ടി.ശശിധരന്‍ അനുശോചന പ്രമേയവും വി.എം.ബാലചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പി.ബാബു പതാക ഉയര്‍ത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ.കെ.മമ്മു, എം.കെ.രാജേന്ദ്രന്‍, ടി.കെ.മീന തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ.വിനു സ്വാഗതവും എ.ബിന്ദു നന്ദിയും പറഞ്ഞു. 55 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും ഉണ്ടായി. ഭാരവാഹികള്‍: പി.ബാബു (പ്രസിഡന്റ്), ടി.ശശിധരന്‍, ടി.കെ.മീന, എന്‍.പി.സുനീന്ദ്രന്‍, മണിവര്‍ണന്‍, എന്‍.ഗിരീഷ്, പി.ഗോവിന്ദന്‍ (വൈസ് പ്രസിഡന്റുമാര്‍), മാമ്പറ്റ ശ്രീധരന്‍ (സെക്രട്ടറി), പി.എം.ബാലചന്ദ്രന്‍, പി.ടി.ബാബു, എ.ബിന്ദു, എന്‍.കെ.സുരേഷ്, സുരയ്യ കുമാരി, വി.മനോഹരന്‍, എ.കെ.ഷൈജു (ജോ. സെക്രട്ടറിമാര്‍), എം.കെ.രാജേന്ദ്രന്‍ (ട്രഷറര്‍).















