വടകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഓര്‍ക്കാട്ടേരി ഏരിയാ സമ്മേളനം നാദാപുരം റോഡ് ബന്‍ക്വിറ്റ് ഹാളില്‍ ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം
ചെയ്തു. യുപിഎ ഇടപാടുകള്‍ക്ക് വ്യാപാരികള്‍ക്ക് ചാര്‍ജ് അടിച്ചേല്‍പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് ബാങ്ക് ഇടപാടുകളും യുപിഎ ഇടപാടുകളും ബഹിഷ്‌കരിച്ച് ഏരിയാ കേന്ദ്രത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. സി.കെ.വിജയന്‍, സന്തോഷ് സെബാസ്റ്റ്യന്‍, ഗഫൂര്‍ രാജധാനി, ആസ്യ കൃഷ്ണകുമാര്‍, സി.ബാലന്‍, ശ്രീജ.എ.പി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രശാന്ത് മത്തത്ത് (പ്രസിഡണ്ട്), എം.എം.ബാബു (സെക്രട്ടറി), പി.സുഹാസന്‍ (ട്രഷറര്‍).















