
വടകര: മുനിസിപ്പല്‍ ഏഴാം വാര്‍ഡില്‍ നാമംകുളം റസിഡന്‍സ് അസോസിയേഷന്‍
നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. റോഡും പരിസരവും വൃത്തിയാക്കിയതിനൊപ്പം, കാട് പിടിച്ചു കിടന്ന വഴി സുഗമമായി നടക്കാനും ചെറിയ
വാഹനങ്ങള്‍ പോകാനും പാകത്തിലാക്കി. എന്‍എച്ചിലേക്കുള്ളവഴി ഗതാഗതയോഗ്യമാക്കി. രാവിലെ ഏഴിനു തുടങ്ങിയ ശുചീകരണം 11 മണി വരെ നീണ്ടു.
റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി രാമചന്ദ്രന്‍ കെ.പി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ വിനോദന്‍ പൊയില്‍, ചന്ദ്രന്‍.കെ.പി, ബാബു കെ.പി, സിബി പീറ്റക്കണ്ടിയില്‍, ഷീബു പുത്തിയോടന്‍ന്റവിട, സുനില്‍ രാജ് കെ.പി, പി.കെ.മനോജന്‍,സുരേഷ് കൊപ്പയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















