വടകര: ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായിമേള ആവേശമായി. വലിയ വളപ്പിലെ സൊസൈറ്റി ഗ്രാണ്ടില്‍ നടന്ന കായികമേളയില്‍ 40 ഓളം കുട്ടികള്‍ മാറ്റുരച്ചു. പിടിഎ
പ്രസിഡണ്ട് ദിനേശ് വട്ടോളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബിന്ദു.എം.കെ, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ എയ്ഞ്ചല്‍ സ്റ്റാഫ് സെക്രട്ടറി ജൂലിയ ജാനറ്റ്, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ്.കെ.പി, മദര്‍ പിടിഎ പ്രസിഡണ്ട് റീന, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.















