ഓര്‍ക്കാട്ടേരി: കെഎസ്ടിയു ചോമ്പാല ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് പ്രതിഭാ ക്വിസ് 26 ഉപജില്ലാതല മത്സരം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള
ഉദ്ഘാടനം ചെയ്തു. പികെഎം യുപിഎസ് ഒര്‍ക്കാട്ടേരിയില്‍ നടന്ന പരിപാടിയില്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചടങ്ങില്‍ കെഎസ്ടിയു ഉപജില്ലാ പ്രസിഡന്റ് കെ.എം.അഷ്‌കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.അബ്ദുള്ള, സി.വി.നൗഫല്‍, ജംഷിദ.കെ, റംസീന.എന്‍.കെ, ബാസില.കെ, അസ്ലം.കെ, സാജിദ.ആര്‍.പി, അബുല്ലൈസ്, ഷിനാസ്.വി.പി എന്നിവര്‍ സംബന്ധിച്ചു. റാഷിദ്.കെ.കെ സ്വാഗതവും അബ്ദുല്‍ സലീം.പി.എം നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് ഉപജില്ലാ തലത്തില്‍ സമ്മാനദാനവും നടന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍
എല്‍പി വിഭാഗം: അന്ന അലൈഡ (നരിക്കുന്ന് യുപിഎസ്), ആന്‍ലിയ.എം (അഴിയൂര്‍ സെന്‍ട്രല്‍ എല്‍പിഎസ്), മേധ.പി (തട്ടോളിക്കര ഈസ്റ്റ് എല്‍പിഎസ്).
യുപി വിഭാഗം: ആരവ് കൃഷ്ണ.എല്‍ (ജിവിഎച്ച്എസ്എസ് മടപ്പള്ളി), ദക്ഷയ്.എസ്.അനില്‍ (ഓര്‍ക്കാട്ടേരി എല്‍പി സ്‌കൂള്‍), നിരുപമ.എം.ടി (എടച്ചേരി നോര്‍ത്ത് യുപി എസ്).
എച്ച്എസ് വിഭാഗം: കാര്‍ത്തിക്.പി.കെ (ജിഎച്ച്എസ്എസ് മടപ്പള്ളി), സൂര്യതേജ് (ജിഎച്ച്എസ്എസ് ചോറോട്), അദില്‍.കെ (ജിവിഎച്ച്എസ്എസ് മടപ്പള്ളി).
എച്ച്എസ്എസ് വിഭാഗം: പ്രിത്വിക്.പി.പി (ജിഎച്ച്എസ്എസ് ചോറോട്), അര്‍ച്ചന.ഒ.കെ (ജിഎച്ച്എസ്എസ് ചോറോട്).















