വടകര: സർവശിക്ഷ അഭിയാൻ കോഴിക്കോട് സൗത്ത് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ (ബിപിസി) ആയി കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പി.കെ.പ്രവീൺ
നിയമിതനായി. അധ്യാപക സംഘടനാ രംഗത്ത് സജീവമായ നേതൃത്വം വഹിക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പരിപാടികളിൽ കൺവീനറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കടമേരി സ്വദേശിയായ ഇദ്ദേഹം മീഞ്ചന്ത ഗവൺമെൻറ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് അധ്യാപകനാണ്.















