വടകര: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ 62-കാരനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മയ്യന്നൂര്‍ സ്വദേശിയായ നാസറിനെയാണ് അറസ്റ്റ്
ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടില്‍ വച്ചാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.















