ചോമ്പാല: സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജിലെ ഫംഗ്ഷണല്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളെ കേന്ദ്രീകരിച്ച്
‘ലിംഗ്വ ഫിയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് 2026’ സംഘടിപ്പിച്ചു. കോളജ് ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ വിവിധ സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ശശികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിനി തേജ രാജീവ് അധ്യക്ഷത വഹിച്ചു. അതിഥി ഉദയകുമാര്‍ ആശംസകള്‍ നേര്‍ന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി ജിത.എസ് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടന്നു. വിജയികളായ ടീമുകള്‍ക്ക് ക്യാഷ് പ്രൈസും നല്‍കി. വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സോണിയ.കെ.എം, ഷബീന.കെ, ഷീജ, ഷീല.എസ് എന്നിവര്‍ സംബന്ധിച്ചു. ആര്യനന്ദ.കെ.എസ് നന്ദി പറഞ്ഞു.















