വടകര: ഐഎച്ച്ആര്‍ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളജില്‍ 2024-2025 അദ്ധ്യായന വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം.
പ്ലസ് ടു/വി.എച്ച്.എസ്.ഇ (സയന്‍സ്), ഐ.ടി.എ, കെ.ജി.സി.ഇ കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാം. ലാറ്ററല്‍ എന്‍ട്രിക്ക് www.polyadmission.org/let വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഒറ്റത്തവണ രജിസ്ട്രേഷന് നടത്തി ഫീസ് അടയ്ക്കണം. അപേക്ഷ ഫീ 400 രൂപ; പട്ടികവിഭാഗക്കാര്‍ക്ക് 200 രൂപ. എസ് സി/എസ് ടി /ഒഇസി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0496-2524920, 9497840006