വള്ളിക്കാട്: വള്ളിക്കാട് വാസുവിന്റെ 53-ാമത് രക്തസാക്ഷി ദിനം 17ന് സിപിഎം നേതൃത്വത്തില്‍ ആചരിക്കും. ഇതിനായി സ്വാഗത സംഘം രൂപവത്കരിച്ചു. രാവിലെ 7 മണിക്ക് കെ ടി ബസാറിലെ വീട്ടുവളപ്പില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്ര സമര്‍പണവും പ്രതിജ്ഞ പുതുക്കലും നടക്കും. വൈകുന്നേരം 5 മണിക്ക് ബാലവാടി ഓവര്‍ ബ്രിഡ്ജ്
പരിസരത്തു നിന്നു പ്രകടനം ആരംഭിക്കും. വള്ളിക്കാട് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം കെ.കെ.ദിനേശന്, ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് എന്നിവര്‍ സംസാരിക്കും.