വടകര: കെ.കെ.രമ എംഎല്‍എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബ് സംഘടിപ്പിക്കുന്ന വിജയാരവം 5-ാം എഡിഷന് ഞായറാഴ്ച മുന്‍സിപ്പല്‍ പാര്ക്കിന് സമീപം
ശ്രീനാരായണ എല്‍പി സ്കൂളില്‍ നടക്കും. നോവലിസ്റ്റ് സുഭാഷ്ചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ പത്താംതരം, ഹയര്‍സെക്കന്ററി, എന്‍എംഎംഎസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം ചടങ്ങില്‍ നടക്കും. കെ.കെ.രമ എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തും. വടകര സബ് കലക്ടര്‍ പി.പി.അര്‍ച്ചന, റൂറല്‍ എസ്പി മെറിന് ജോസഫ് എന്നിവര്‍ മുഖ്യാതിഥികളാവും.















