വടകര: ഓട്ടോറിക്ഷ ഡ്രൈവേര്‍സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഡയറക്ടറും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ പി.കെ.പുഷ്പവല്ലിയുടെ ഒന്നാം ചരമവാര്‍ഷികദിനം
സൊസൈറ്റിയില്‍ ആചരിച്ചു. പ്രസിഡന്റ് നല്ലാടത്ത് രാഘവന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രമേശന് കിഴക്കയില്‍, സത്യനാഥന്്, കെ.ജി.രാഗേഷ്, ഷഹനാസ്, ഷിനിത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സച്ചിത്ത് സ്വാഗതം പറഞ്ഞു.















