
നാദാപുരം: പേര്‍ഷ്യന്‍ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ
കേസില്‍ മധ്യ വയസ്കന് കഠിനതടവും പിഴയും. മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യ (ഷിജു 56)നെയാണ്
നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ദേവന്.കെ മേനോന് മൂന്ന് വര്‍ഷം കഠിനതടവിനും 10000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്.
പെരുവണ്ണാമൂഴി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഫെബ്രുവരി 15ന് കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി കുട്ടിയുടെ വീട്ടിലെത്തുകയും പേര്‍ഷ്യന്‍ പൂച്ചയെ
കാണിച്ചുതരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.
പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പെക്ടറും ഇപ്പോള്‍ നാദാപുരം ഡിവൈഎസ്പിയുമായ പി.എം. മനോജ്, എസ്ഐ ജിതിന് വാസ് എന്നിവരാണ് കേസന്വേഷണം പൂര്‍ത്തീകരിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 11 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
















