കോഴിക്കോട്: ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിര്‍ത്തി നിര്‍ണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്നും 131 ഗ്രാമങ്ങളിലായി കൃഷി ചെയ്യുന്നവരുടെ
ആശങ്കകള്‍ അകറ്റണമെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി കേന്ദ്ര പരിസ്ഥി സ്ഥിതി മന്ത്രാലയത്തിന് കത്തുകള്‍ അയച്ചു. കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിലെ തപാല്‍ പെട്ടിയില്‍ കത്ത് നിക്ഷേപിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വീരാന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജന്‍ വര്‍ക്കി, പ്രദീപ് ചോമ്പാല, മനോജ് ആവള, യൂസഫ് പള്ളിയത്ത്, കെ.എം.നിസാര്‍, സലീം പുല്ലടി, രാജന്‍ അരുന്ധതി, സുഭാഷ് ബേപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.















