
ഓര്‍ക്കാട്ടേരി: പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കുന്നുമ്മക്കര നോര്‍ത്ത് കേളോത്ത് താഴ കുനി രജീഷാണ് (42) മരിച്ചത്. കഴിഞ്ഞ രണ്ടിന്
ഓര്‍ക്കാട്ടേരി മണപ്പുറത്ത് പെയിന്റിംഗ് ജോലിക്കിടെയാണ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നവിഷ. മക്കള്‍: ഷിവന്യ, സനിക. അച്ഛന്‍: പരേതനായ രാജന്‍. അമ്മ: ടി.കെ. ഇന്ദിര. സംസ്‌കാരം ഇന്ന് (തിങ്കള്‍) രണ്ടരക്ക് വീട്ടുവളപ്പില്‍.
















