
നാദാപുരം: നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമായത് പരസ്പര സ്‌നേഹവും സഹകരണവും സൗഹൃദവുമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹിക വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്ന ഇടപെടലുകള്‍ക്ക് ഇന്ന് വലിയ പ്രസക്തിയുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ വയലോളി അബ്ദുല്ലയ്ക്ക് പുളിയാവില്‍ ഒരുക്കിയ സ്‌നേഹാദരം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരുന്നോളി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഷാഫി
പറമ്പില്‍, മുന്‍മന്ത്രി മാരായ ഡോ. എം കെ മുനീര്‍, ബിനോയ് വിശ്വം, എംഎല്‍മാരായ കെ എം അഭിജിത്, പാറക്കല്‍ അബ്ദുല്ല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അഹമ്മദ് പുന്നക്കല്‍, സഫീറ മൂന്നാംകുനി, വളപ്പില്‍ കുഞ്ഞമ്മദ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈര്‍, ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി, വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് സി വി എം വാണിമേല്‍, മുഹമ്മദ് ബംഗ്ലത്ത്, എം പി ജാഫര്‍, അഹമ്മദ് കുറുവയില്‍, നസീര്‍
കുനിയില്‍, സി സി ജാതിയേരി, ഡോ.വി ഇദ്‌രീസ്, വി പി കുഞ്ഞബ്ദുള്ള, ടി കെ അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു.
മാനവീയം സൗഹൃദ സംഗമം മുന്‍ എംഎല്‍എ ഇ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. വി വി മുഹമ്മദലി അധ്യക്ഷനായി. മുന്‍ എംഎല്‍എ അഡ്വ. കെ എന്‍ എ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. രമേശ് കാവില്‍, പി ഹരീന്ദ്രനാഥ്, അഡ്വ. എ സജീവന്‍, വളയം പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രീത തുടങ്ങിയവര്‍ സംസാരിച്ചു. സി കെ നാസര്‍ സ്വാഗതം പറഞ്ഞു.
















