
വടകര: വായന പ്രോല്‍സാഹിപ്പിക്കുന്നതിനോടൊപ്പം വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളം നടത്തിവരുന്ന പാലയാട് ദേശീയ വായനശാല & ഗ്രന്ഥാലയം സൂംബ നൃത്തത്തില്‍
പരിശീലനം നല്കുന്നു. വായനശാലാ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എം.പി.അനിഷ്കുമാര്‍ നിര്‍വ്വഹിച്ചു. വായനശാലയുടെ പതുതായി നിര്‍മിച്ച ഹാളില്‍ നടന്ന ചടങ്ങില്‍ കെ കെ. രാജേഷ്കുമാര്‍
അധ്യക്ഷത വഹിച്ചു. സി എച്ച്. ശ്രീനിവാസന്, ടി പി.ശോഭന, സൂംബ ട്രെയിനര്‍ ആതിര സുബിന് എന്നിവര്‍ സംസാരിച്ചു. 25 ലധികം വനിതകള്‍ പരിശിലനത്തില്‍ പങ്കെടുക്കുന്നു.
ശശിധരന്. കെ.കെ, സജീവന്. ടി.സി, ബാലകൃഷ്ണന്.ബി കെ, വനിതാവേദി കണ്‍വീനര്‍ ലിഷ പി. കെ, രജിഷ എം.കെ, ഹരിഷ്ണ കെ.സി. എന്നിവര്‍ നേതൃത്വം നല്കി.
















