വടകര: മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകരയില്‍ മൂന്ന് ദിവസത്തെ ടെക് ഫെസ്റ്റിനു പ്രൗഢമാര്‍ന്ന തുടക്കം.
കോളജിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ക്വാസോ ലിബറം ടെക് ഫെസ്റ്റ് കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ എം.നസീര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പള്‍ ഡോ പി.വിനോദ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം കാതല്‍ സുധി, ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് വിന്നര്‍ ജിതിന് വിജയന് എന്നിവര്‍ മുഖ്യാതിഥികളായി. ഡോ ഒ. എ ജോസഫ്, ടി. നിധിന്, എം.ടി.സൂരജ്, അബ്ദുള്‍ റസാഖ്, അഖില, ലാല്‍ജി സിറിയക്, ഡോ രോഹിക മിക്കി, ശബാന സാലി, ഡോ ബിന്ദു എസ് മണി, പി.ടി. സ്റ്റാനി എന്നിവര്‍ സംസാരിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് മാഗ്നത്തോണ്, എജുക്കേഷന്‍ കോണ്‍ക്ലേവ്, ഷാര്‍ക്ക് ഹണ്ട് എന്നിവ നടന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ്, നേവല്‍ എന്‍സിസി., ആര്‍മി, തണല്‍, ഫുഡ് കോര്‍ട്ട്, എന്നീ പവലിയനുകള്‍ പ്രവത്തനമാര0ഭിച്ചു. ടെക് ഫെസ്റ്റ് ശനിയാഴ്ച വരെ തുടരും.