
ആയഞ്ചേരി: പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസകരമായി മാറിയ ആയഞ്ചേരി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്ന്
സിപിഎം ആയഞ്ചേരി ടൗണ്‍ വെസ്റ്റ് ബ്രാഞ്ച് ജനറല്‍ ബോഡി ആവശ്യപ്പെട്ടു. ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വര്‍ഷങ്ങളായി ടൗണില്‍ ഒരു പോലീസ് എയ്ഡ് പോസ്റ്റ് നിലവിലുണ്ടായിരുന്നു. രണ്ട് പോലീസുകാരുടെ സേവനം 24 മണിക്കൂറും ലഭ്യമായതിനാല്‍ പ്രശ്നങ്ങള്‍ ഇല്ലാതെ കടന്ന് പോയതാണ്. ഇപ്പോള്‍ എയ്ഡ് പോസ്റ്റ് പൂട്ടി പോലീസ്കാര് തിരിച്ചു പോയതിന്റെ
ഭാഗമായി നിയന്ത്രിക്കാന്‍ ആളില്ലാതെ ഗതാഗത തടസ്സം നിത്യ സംഭവമാവുകയാണ്. ഇത് പരിഹരിക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
സിപിഎം വടകര ഏരിയാ കമ്മിറ്റി അംഗം പി.കെ. ശ്രീധരന് ഉദ്ഘാടനം ചെയ്തു. ലിബിന് കെ അധ്യക്ഷത വഹിച്ചു. കെ.വി.ജയരാജന്, ടി.വി. കുഞ്ഞിരാമന്, പ്രജിത്ത് പി എന്നിവര്‍ സംസാരിച്ചു.

ഒരു രോഗമോ അപകടമോ വരില്ല
എന്ന് ഉറപ്പു പറയാൻ
ആർക്കും കഴിയില്ല.
ഇനി അവിചാരിതമായി
വന്നാൽ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കൂടെ ഉണ്ടാവും
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















