
ദോഹ: വടകര കാര്‍ത്തികപ്പള്ളി പുളിയുള്ളതില്‍ ഇസ്ഹാഖ് (64) ഹൃദയാഘാതം മൂലം ദോഹയില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ അല്‍ സദ്ദിലെ താമസസ്ഥലത്താണ് സംഭവം.
ഖത്തറിലെ അല്‍ നഈമി കഫ്റ്റീരിയ ഗ്രൂപ്പില്‍ പിആര്‍ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഇസ്മായില്‍ പുളിയുള്ളതിലിന്റെ സഹോദരനാണ്.
പിതാവ്: പരേതനായ പുളിയുള്ളതില്‍ മൊയ്തു മുസ്‌ലിയാര്‍. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ്, കുല്‍സു, റാഹില, ഹഫീഫ. മറ്റ് സഹോദരങ്ങള്‍: യഅഖുബ്, ഇദ്‌രീസ് (ഇരുവരും ഖത്തര്‍), റുഖിയ, ഹന്നത്ത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
















