
വടകര: കേരള സര്‍ക്കിളിലെ തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കാനുള്ള തീരുമാനത്തിനെതിരെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (എന്‍എഫ്പിഇ)
ആഭിമുഖ്യത്തില്‍ വടകര പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. തലശ്ശേരി, മാവേലിക്കര തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കാനാണ് അധികാരികളുടെ നീക്കം. ഇതു സംബന്ധിച്ച ഉത്തരവിനെതിരെയാണ് എന്‍എഫ്പിഇ നേതൃത്വത്തില്‍ വടകര പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്.
തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാകുന്നതോടെ പോസ്റ്റ്മാന്‍, പോസ്റ്റല്‍ അസിസ്റ്റന്റ് തസ്തികകള്‍ ഇല്ലാതാകുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.
ധര്‍ണയെ അഭിസംബോധന കെ. ടി രാഹുല്‍, അശ്വന്ത് ചന്ദ്രന്‍, അക്ഷയ് എസ്, പ്രേമന്‍ പി കെ എന്നിവര്‍ സംസാരിച്ചു.
















