വടകര: എസ്‌വൈഎസ് വടകര മുനിസിപ്പല്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രണ്ടു ദിവസത്തെ മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു. ആലിക്കുട്ടി ഉസ്താദ് നഗറില്‍ (താഴെഅങ്ങാടി
സീതി സാഹിബ് മൈതാനി) നടന്ന പരിപാടി സനാ ഉല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് മണ്ഡലം പ്രസിഡന്റ് ഡോ. കെ.എം.അബ്ദുള്‍ ലത്തീഫ് നാദ്‌വി അധ്യക്ഷത വഹിച്ചു. സല്‍മാന്‍ അരിബ്ര ഫിര്‍ദൗസ് ടീം ബുര്‍ദ അവതരിപ്പിച്ചു. മുഹമ്മദ് പടിഞ്ഞാറത്തറ സ്വാഗതവും ഷഹാജ് പുതുപ്പണം നന്ദിയും പറഞ്ഞു. ഭക്തി സാന്ദ്രമായ മൗലിദ് നടത്തി. അന്നദാനവുമുണ്ടായി.















