കൊയിലാണ്ടി: ആര്‍ട്ടിസ്റ്റ് ശശികോട്ടിന്റെ ഓര്‍മയ്ക്കായി പൂക്കാട് കലാലയം ചിത്രകലാ വിഭാഗം ഏര്‍പ്പെടുത്തിയ വര്‍ണമുദ്ര പുരസ്‌കാരത്തിന് ചിത്രകലാ പ്രതിഭ ടി.അലോന
അര്‍ഹയായി. കാട്ടിലെ പീടിക സ്വദേശിയും പൂക്കാട് കലാലയം വിദ്യാര്‍ത്ഥിയുമാണ് ടി.അലോന. സെപ്റ്റംബര്‍ 13ന് വൈകിട്ട് നാലിന് പൂക്കാട് കലാലയം അശോകം ഹാളില്‍ നടക്കുന്ന ശശി കോട്ട് അനുസ്മരണ സമ്മേളനത്തില്‍ ശിവദാസ് ചേമഞ്ചേരി പുരസ്‌കാരം സമര്‍പ്പിക്കും. 12ന് കാലത്ത് ഒമ്പതു മുതല്‍ 30 ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന വരപ്രണാമം നടക്കും. 13ന് രാവിലെ ഒമ്പതു മുതല്‍ ചിത്രപ്രദര്‍ശനവും വൈകിട്ട് നാലിന് അനുസ്മരണ പരിപാടിയും നടക്കും. പ്രശസ്ത നാടക സംവിധായകന്‍ എം.കെ.സുരേഷ് ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അജയ് ബോസ് മുഖ്യാതിഥി ആയിരിക്കും. വാര്‍ഡ് മെമ്പര്‍ കെ.കെ.സരീഷ് ആശംസകള്‍ നേരും.















