
കക്കട്ടില്‍: കുന്നുമ്മല്‍ ഉപജില്ലാ കായിക മേളക്ക് മുന്നോടിയായി വിവിധ വിദ്യാലയങ്ങളില്‍
സ്‌കൂള്‍ തല കായിക മേളകള്‍ തുടങ്ങി. വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍
സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.പി. സുരേഷ് പതാക ഉയര്‍ത്തി. എച്ച്എം കെ.ഹീറ, പി.ടി.എ പ്രസി
ബിജു. മാനേജിങ് കമ്മിറ്റി അംഗം പി. പ്രദീപ് കുമാര്‍, പി.പി. സലില്‍
രാജ്, എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റിനു പിന്നാലെ വിവിധ മത്സരങ്ങള്‍ നടത്തി.
















