
അഴിയൂര്‍: ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ ചോമ്പാല ഹാര്‍ബര്‍ റോഡ് അണ്ടര്‍പാസും ബ്ലോക്ക്ഓഫീസ് പരിസരത്ത് കേറ്റില്‍ അണ്ടര്‍പ്പാസും അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാജ്യസഭാ അംഗം സി. സദാനന്ദനു നിവേദനം നല്‍കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് സി.സദാനന്ദന്‍ പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി.
ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി പ്രീത പി കെ, ഒഞ്ചിയം മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ വി പി, അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത് കുമാര്‍ തയ്യില്‍, പതിനാറാം വാര്‍ഡ് മെമ്പറും മഹിളാമോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറിയുമായ ശ്രീകല വി എന്‍, സുജിത്ത്, പ്രകാശന്‍ പി കെ, പുരുഷു പി പി തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
















