തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള
നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതല്‍ ‘പവര്‍കട്ട് അലര്‍ട്ട്’ സംവിധാനം നിലവില്‍ വരും. വൈകീട്ടോടെ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.
ഏകോപനത്തിന്റെ കുറവാണ് വൈദ്യുതി പദ്ധതികള്‍ മുടങ്ങാന്‍ കാരണമായതെന്ന് മുന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞത് നന്നായി. മുന്‍സര്‍ക്കാരിന്റെ ഏകോപനക്കുറവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത്. ദീര്‍ഘകാല കരാര്‍ നഷ്ടമായതും ഇതിന്റെ
ഭാഗമാണ്. അത് സമ്മതിച്ചതിന് പ്രത്യേകം നന്ദി പറയുന്നു. എത്രയും വേഗം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തുടര്‍ച്ചയായ പത്താം ദിവസമാണ് കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത്. വൈകീട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിലവില്‍ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. പല പ്രദേശങ്ങളിലും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങുന്നതായി പരാതി ഉയര്‍ന്നു. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത.

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവണമെന്നില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്.
യാദൃശ്ചികമായി വരുന്ന ഓരോ ചികിത്സയ്ക്കും താങ്ങാവുന്നതിലും അപ്പുറത്തെ സാമ്പത്തിക
ചിലവാണ് വരുന്നത്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















