വടകര: വടകര-മാഹി കനാലിന്റെ പ്രവൃത്തിക്കായി കല്ലേരിയിലെ വര്‍ക്ക് സൈറ്റില്‍
സൂക്ഷിച്ച ബാര്‍ജ് മോഷ്ടിച്ച് വില്പന നടത്തിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആന്ധ്ര തുക്കലര കൃഷ്ണ മൊഴി വിട്ടുവില്‍ ഭണ്ഡാരി രാജുവിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കനാല്‍ പ്രവൃത്തിയുടെ കരാറുകാരന്‍ കൊച്ചി പാലാരിവട്ടം സ്വദേശി ജി.ബാലകൃഷ്ണന്‍ നായര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പരാതിയില്‍ കൂട്ടു പ്രതികളായ മൂന്ന് പേരെ കൂടി ഇനിയും പിടി കൂടാനുണ്ട്. അറസ്റ്റിലായ പ്രതി കരാറുകാരന്റെ
ഉടമസ്ഥതയിലുള്ള എക്‌സ്‌കവേറ്ററിന്റെ മുന്‍ ഓപ്പറേറ്ററാണ്. വലിയ എക്‌സ്‌കവേറ്റര്‍ കയറ്റി കനാലില്‍ പ്രവര്‍ത്തിക്കുന്നതിനാണ് ബാര്‍ജ് ഉപയോഗിക്കുന്നത്. 30 ലക്ഷം രൂപ വിലവരുന്ന രണ്ട് ബാര്‍ജുകളാണ് ഇവിടെ നിന്ന് മോഷ്ടിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവണമെന്നില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്.
യാദൃശ്ചികമായി വരുന്ന ഓരോ ചികിത്സയ്ക്കും താങ്ങാവുന്നതിലും അപ്പുറത്തെ സാമ്പത്തിക
ചിലവാണ് വരുന്നത്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















