
പുറമേരി: ചോമ്പാല ഉപജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃത ദിനാഘോഷവും രാമായണ മാസാചരണവും സംഘടിപ്പിച്ചു. പുറമേരി കടത്തനാട്
രാജാസ് ഹയര്‍ സെക്കഡറി സ്കൂളില്‍ ചോമ്പാല ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ സപ്ന ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു. രാമായണ പ്രശ്നോത്തരി, കളറിംഗ് മത്സരം എന്നിവ നടന്നു. ഹരികൃഷ്ണന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരായ ഷൈനി, ദാമോദരന്‍, നിഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദീപേഷ് സ്വാഗതവും നിതിന്‍ നന്ദിയും പറഞ്ഞു.
















