
കോഴിക്കോട്: ചലച്ചിത്ര സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ രചിച്ച ‘സിനിമയോടൊപ്പം’എന്ന ഓര്‍മപ്പുസ്തകം കളക്ടര്‍ എം.എസ്.മാധവിക്കുട്ടിക്ക് സമ്മാനിച്ചു. കളക്ടറുടെ
ചേംബറിലെത്തിയാണ് പപ്പന്‍ നരിപ്പറ്റ പുസ്തകം കൈമാറിയത്.
സിനിമയും വായനയും ഏറെ ഇഷ്ടപ്പെടുന്ന കളക്ടര്‍ക്ക് പുസ്തകം സമ്മാനിക്കാനായത് വലിയ സന്തോഷം നല്‍കിയെന്ന് പപ്പന്‍ പറഞ്ഞു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും പുസ്തകത്തെ കുറിച്ചും സിനിമയെ കുറിച്ചും സരസമായി സംസാരിക്കാന്‍ അവര്‍ കാണിച്ച സൗമനസ്യം ശ്രദ്ധേയമായി. പ്രകാശനം കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോഴേക്കും ഈ പുസ്തകം വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. പുസ്തകം എഴുതുന്നതിനൊപ്പം അത് വിപുലമായി വായിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ശരിക്കും സന്തോഷം നിറയുന്നതെന്ന് പപ്പന്‍ പ്രതിവചിച്ചു.
















