നാദാപുരം: ഷാഫി പറമ്പിലിനു വേണ്ടി നാദാപുരം തെരുവമ്പറമ്പില്‍ സ്ഥാപിച്ച കൂറ്റന്‍ പ്രചരണ ബോര്‍ഡ് ആകര്‍ഷകമായി. 15 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ ഉയരവുമുള്ള ബോര്‍ഡാണ് സ്ഥാപിച്ചത്. തെരുവമ്പറമ്പ് ലൂളി ഗ്രൗണ്ടിലാണ് ദുബായ് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത്. വടകരയും ജയിക്കും ഇന്ത്യയും ജയിക്കും എന്നെഴുതിയ ബോര്‍ഡില്‍ ഷാഫിക്കു പുറമെ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെയും രാഹുല്‍ഗാന്ധിയുടെയും ചിത്രങ്ങളുമുണ്ട്. രാത്രിയും കാണാവുന്ന വിധത്തില്‍ വെളിച്ച സംവിധാനവും ഒരുക്കിയിട്ടുണ്ട്.