നരിപ്പറ്റ: തിനൂര് വില്ലേജിലെ ജനവാസകേന്ദ്രങ്ങളെ ഇഎഫ്ല് പരിധിയില്‍ നിന്ന് ഒഴിവാക്കി ജനങ്ങള്‍ അഭിമുഖികരിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് നരിപ്പറ്റ
പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ യോഗം തീരുമാനിച്ചു. കെ.എം.അഭിജിത്ത് എംഎല്‍എയെ പങ്കെടുപ്പിച്ചു കൊണ്ട് മേഖലാ യോഗം വിളിക്കാന്‍ യോഗം തീരുമാനിച്ചു. പാലോല്‍ കുഞ്ഞമ്മതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പെന്‍ഷനേഴ്സ് ലീഗ് ജില്ലാ പ്രസിഡണ്ട് ടി.പി.മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.അരവിന്ദന്, കെ.എം.ഹമീദ്, സി.കെ.നാണു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.പി.മുഫീദ, സാലിഹമജീദ് എന്നിവര്‍ സംസാരിച്ചു.















