വടകര: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബസ്
വ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ ഭാവി പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും. ഇന്നത്തെ അവസ്ഥയില്‍ പ്രൈവറ്റ് ബസ് സര്‍വീസ് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ല. ജില്ലയിന്‍ നിരവധി ബസുകള്‍ നഷ്ടത്തെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനം രാവിലെ 10ന് അസോസിയേഷന് ഹാളില്‍ ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന് ഭാരവാഹികള്‍, വിവിധ തുറകളിലുളളവര്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എ.പി.ഹരിദാസന്, എം.കെ.ഗോപാലന്, കെ.പ്രമോദ്, കെ.സംഗീത്, സമീര്‍ എന്നിവര്‍ സംബന്ധിച്ചു.















