നാദാപുരം: സ്ത്രീകളെയും പെണ്‍കുട്ടികളെയും മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നു മന്ത്രി കെ.എം.തുളസി പറഞ്ഞു. പേരോട് എംഐഎം
ഹയര്‍സെക്കന്ററി സ്കൂള്‍ മീഡിയ ക്ലബ്ബിന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിപാടിയില്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആദിമ കാലത്ത് സ്ത്രീയും പുരുഷനും ഭക്ഷണം ശേഖരിക്കാനും വേട്ട നടത്താനുമൊക്കെ ഒരുമിച്ചാണ് സഞ്ചരിച്ചിരുന്നത്. പില്ക്കാലത്താണ് പുരുഷ മേധാവിത്വം സമൂഹത്തില്‍ കടന്നു വന്നത്. എന്നാല്‍ അതിനെ തകത്തു കൊണ്ടുളള മുന്നേറ്റമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ തിളങ്ങുന്ന അടയാളങ്ങളാണ് ഇന്ദിരാഗാന്ധി, പ്രതിഭ പാട്ടീല്‍, സോണിയ ഗാന്ധി തുടങ്ങിയവര്‍. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ നാടിന്റെ യഥാര്‍ഥ വികസനം സാധ്യമാകുകയുളളൂവെന്നും ഒരു നിലക്കും മാറ്റി നിര്‍ത്തേണ്ടവരല്ല സ്ത്രീകളെന്നും വിദ്യാര്‍ഥികളുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.എം.അഭിജിത്ത് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ്, മീഡിയ കണ്‍വീനര്‍ ഇസ്മായില്‍ വാണിമേല്‍, ബംഗ്ലത്ത് മുഹമ്മദ്, ഒ.സഫിയ, ഒ.നിസാര്‍, നീന ഖദീജ, നുസ്അ, ഹംന സഅബി, ലിനിയ, പി.ഫാത്തിമ, അല്‍ഫാസ് എന്നിവര്‍ സംസാരിച്ചു.















