
തിരുവള്ളൂര്‍: ചാനിയം കടവ് പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടി. പിന്നാലെ യുവാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും, ചാടിയ ആളെ രക്ഷിക്കാനായില്ല.
പേരാമ്പ്ര സ്വദേശി ഷൈജലാണ് (40) പുഴയില്‍ ചാടി മരിച്ചത്. സ്വന്തം ജീവന് പണയംവെച്ച് കോട്ടോല്‍ ഉണ്ണി എന്ന നിധിന് പുഴയിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്തി. നിധിനും നിടുംകുനി പ്രജീഷും മറ്റുള്ളവരും ചേര്‍ന്ന് യുവാവിനെ കരക്ക് കയറ്റി തിരുവള്ളൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം.
നാട്ടുകാരായ യുവാക്കള്‍ സമയോചിതമായി രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി. കോട്ടോല്‍ ഉണ്ണി കയര്‍ കെട്ടി കുത്തൊഴുക്കുള്ള പുഴയില്‍ ചാടി യുവാവിനെ
പിടിച്ചുനിര്‍ത്തി. നീന്തിയെത്തിയ നിടുംകുനി പ്രജീഷും ചേര്‍ന്ന് കൃത്രിമ ശ്വാസം നല്‍കുകയും ചെയ്തു. പാലത്തിന് മുകളിലുണ്ടായിരുന്നവരും സഹായത്തിനെത്തി. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആള് മരണമടഞ്ഞു. സാഹസികമായി നടത്തിയ രക്ഷാപ്രവര്‍ത്തനം ഫലം കാണാതെ പോയതില്‍ നാട്ടുകാര്‍ക്ക് അതിയായ സങ്കടമുണ്ട്.
















