പയ്യോളി: ഇന്‍വോള്‍വ് കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്
വീല്‍ ചെയര്‍, വാക്കര്‍, എയര്‍ ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ സമ്മാനിച്ചു. ഇരിങ്ങല്‍ റിവര്‍ കോസ്റ്റ റിട്രീറ്റില്‍ നടന്ന ‘ഇന്വോണം-2026 കുടുംബസംഗമം’ പരിപാടിയില്‍ ശാന്തി പാലിയേറ്റിവ് പ്രവര്‍ത്തകര്‍ ഇന്‍വോള്‍വിന്റെ ഭാരവാഹികളില്‍ നിന്നും ഓണസമ്മാനം ഏറ്റുവാങ്ങി. ശാന്തി പാലിയേറ്റിവ് ട്രഷറര്‍ സജീഷ് കുമാര്‍, ഇന്‍വോള്‍വ് പ്രസിഡന്റ് മിഥുന് ഹരിദാസ്.ടി.പി, ജനറല്‍ സെക്രട്ടറി മിഥുന് ദാസ്.കെ, ട്രഷറര്‍ സുധീഷ്.ഇ.കെ എന്നിവര്‍ സംസാരിച്ചു. ഇന്‍വോള്‍വ് കുടുംബാംഗങ്ങളുടെ വിവിധ വിനോദ കലാപരിപാടികളും അരങ്ങേറി.















