വടകര: കര്‍മപഥങ്ങളില്‍ ഊഷ്മളമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുക വഴി പുരോഗമന സമൂഹത്തിന് ചാലകശക്തിയായി തീര്‍ന്ന വ്യക്തികള്‍ക്കൊപ്പം സംവദിക്കുന്ന ‘മിണ്ടീം
പറഞ്ഞും ‘ആദ്യ പരിപാടി ശ്രദ്ധേയമായി. പുരോഗമന രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന അഡ്വക്കേറ്റ് ഇ.കെ.നാരായണനോടൊപ്പമായിരുന്നു വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന ആദ്യ പരിപാടി. സാമൂഹിക രംഗങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരും സഹപ്രവര്‍ത്തകരും പുതുതലമുറയിലെ ആക്ടിവിസ്റ്റുകളും പരസ്പരം ആശയങ്ങള്‍ കൈമാറി നടത്തിയ സംവാദം മികച്ച തുടക്കമായി.
അഡ്വ. ഇകെയോടൊപ്പം മിണ്ടിയും പറഞ്ഞും സംവാദചര്ച്ചയില് ആന്‍ലിയ ജെ എസ്, ഋതു വര്ണ്ണന്, ശ്രീജിത്ത് പടിക്കല്‍, ഭരതന് കുട്ടോത്ത്, പി.കെ.പ്രഭാകരന്, പി.സതീശന്, കെ.ബാലകൃഷ്ണന്, അഡ്വ. സിജിത്ത്, അനില്‍ ആയഞ്ചേരി, പ്രവീണ്‍കുമാര്‍.കെ, അനുരാഗ്.കെ, പി.രാജന്, സി.രാജന്, എം.അജയന്, കെ.അശോകന്, ജ്യോതികുമാര്‍.കെ, രാജീവന് കാങ്ങാട് തുടങ്ങിയവര്‍ പങ്കുടുത്തു. തുടര്‍ന്ന് നടത്താന്‍ പോകുന്ന പരിപാടികള്‍ക്ക് ആവേശം പകരുന്നതായി സംവാദം. വി.കെ.പ്രതാപ് വിശദാംശങ്ങള്‍ അവതരിപ്പിച്ച പരിപാടിയില്‍ മണലില്‍ മോഹനന് മോഡറേറ്ററായി.















