വടകര: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന ‘ഡോ. അംബേദ്കര്‍ മെഡിക്കല്‍ എയ്ഡ് സ്‌കീം’ പരിഷ്‌കരിച്ച് കൂടുതല്‍
വിപുലീകരിച്ചിട്ടുണ്ട്. പട്ടികജാതി (SC), പട്ടികവര്‍ഗ്ഗ (ST) വിഭാഗങ്ങളില്‍പ്പെട്ട, വാര്‍ഷിക കുടുംബ വരുമാനം 5,00,000/ (അഞ്ച് ലക്ഷം രൂപ) യില്‍ താഴെയുള്ള ഗുരുതര രോഗബാധിതരായ രോഗികള്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാവുന്നതാണെന്ന് ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
ധനസഹായ തുക (രോഗങ്ങള്‍ തിരിച്ച്):
ഹൃദയ ശസ്ത്രക്രിയ (Heart Surgery): പരമാവധി 1.50 ലക്ഷം.
വൃക്ക ശസ്ത്രക്രിയ / ഡയാലിസിസ് (Kidney Surgery / Dialysis): പരമാവധി 3.50 ലക്ഷം.
കാന്‍സര്‍ / ശസ്ത്രക്രിയ / കീമോതെറാപ്പി / റേഡിയോതെറാപ്പി: പരമാവധി 2.50 ലക്ഷം.
മസ്തിഷ്‌ക ശസ്ത്രക്രിയ (Brain Surgery): പരമാവധി 2.00 ലക്ഷം.
വൃക്ക / മറ്റ് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയ: പരമാവധി 3.50 ലക്ഷം.
നട്ടെല്ല് ശസ്ത്രക്രിയ (Spinal Surgery): പരമാവധി 1.50 ലക്ഷം.
മറ്റ് ജീവന്‍രക്ഷാ ചികിത്സകള്‍/രോഗങ്ങള്‍: പരമാവധി 2.00 ലക്ഷം.
അംഗീകൃത ആശുപത്രികള്‍:
എല്ലാ എയിംസ് (AIIMS) സ്ഥാപനങ്ങള്‍.
കേന്ദ്ര സര്‍ക്കാരിന്റെ CGHS അംഗീകൃത ആശുപത്രികള്‍.
എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍.
എല്ലാ സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍.
സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച മറ്റ് ആശുപത്രികള്‍.
അപേക്ഷിക്കേണ്ട വിധം:
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് തപാല്‍ വഴിയാണ് അയക്കേണ്ടത്. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും dosje.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിര്‍ദിഷ്ട രേഖകള്‍ സഹിതം അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഷാഫി പറമ്പില്‍ എംപി യുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.















