കോഴിക്കോട്: വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്.പ്രഫുല്‍ കൃഷ്ണന് പത്രിക സമര്‍പിച്ചു. കോഴിക്കോട് കലക്ടറേറ്റില്‍ വരണാധികാരി എഡിഎം കെ.അജീഷ് മുമ്പാകെയാണ് പത്രിക നല്‍കിയത്. ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം കെ.പി ശ്രീശന്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി വി മനീഷ്, ബിജെപി മേഖല വൈസ് പ്രസിഡന്റ് എം പി രാജന്, കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍.ഹരിദാസന്, കാമരാജ് കോണ്‍ഗ്രസ് നേതാവ് സന്തോഷ് കാളിയത്ത്, കാളിയത്ത്, അഡ്വ: വി ദിലീപ്, അഡ്വ: വി സത്യന് എന്നിവര്‍ അനുഗമിച്ചു.