വടകര: സുഭാഷ് ചന്ദ്രബോസ് ജയന്തിയോടനുബന്ധിച്ച് അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനദാനം നടത്തി. വടകര ശ്രീനാരായണ ഹയർ
സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ദിനേശ്.കെ, അദ്ധ്യാപിക വിനീതശശി, എ.ബി പി.എസ്.എസ്.പി.വടകര താലൂക്ക് പ്രസിഡണ്ട് പി.പി. ശശിധരൻ, ജനറൽ സെക്രട്ടറി കെ.ശശികുമാർ, ട്രഷറർ ഇ.പി. രാജൻ എന്നിവർ സംസാരിച്ചു.