കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ വണ്ടിക്കുതിരക്ക് അടിയില്‍പ്പെട്ട് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെയായിരുന്നു തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. അച്ഛന്റെ കയ്യിലിരുന്ന കുട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റിയെത്തുകയും ഇതിനിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തില്പെടുകയുമായിരുന്നുവെന്നു പറയുന്നു. ഉടന്‍ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.