കക്കട്ടില്‍: വട്ടോളിയില്‍ അന്തരിച്ച പുളിയഞ്ചാലില്‍ കൃഷ്ണന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ
നെഞ്ചേറ്റിയ പ്രവര്‍ത്തകനായിരുന്നു. സംസാരശേഷിയും കേള്‍വിക്കുറവും വകവെക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജാഥയിലും പൊതുയോഗ സ്ഥലത്തും മുന്‍പന്തിയില്‍ കൃഷ്ണന്‍
ഉണ്ടാവും. കുറ്റ്യാടിയിലെ മത്സ്യ തൊഴിലാളിയായും ഉന്ന കിടക്ക നിറച്ച് കൊടുക്കുന്ന ആളായും ജീവിതം മുന്നോട്ട് കൊണ്ടുപോയ കൃഷ്ണന്‍ പാര്‍ട്ടി പരിപാടി ഉണ്ടെങ്കില്‍ അന്ന് പണി ഉപേക്ഷിച്ച് പരിപാടിയില്‍ മുഴുകും. കൃഷ്ണന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ഒ.പി.ശ്രീബിഷ, ജനപ്രതിനിധികളായ റീന സുരേഷ്, എലിയാറ ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരായ കെ.കെ.സുരേഷ്, പി.പി.ആലിക്കുട്ടി, ബാബു കിഴക്കയില്‍, സി.പി.സജിത, പി.സി.സുജേഷ്, നാണു എന്നിവര്‍ പ്രസംഗിച്ചു.















