
കൊയിലാണ്ടി: ദേശീയ പാതയില്‍ പൂക്കാട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് റോഡില്‍ ഓയില്‍ പരന്നു. കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി ഓയില്‍ നീക്കംചെയ്ത്
റോഡ് ശുചീകരിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അപകടത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളുടെതാണ് കാറും പിക്കപ്പും.















