കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള വാഹനങ്ങളുടെയും രോഗികളുടെയും പ്രവേശനം കാരന്തൂര്‍ റോഡില്‍
പിഎംഎസ്എസ്വൈ/കാഷ്വാലിറ്റി ബ്ലോക്ക് ഗേറ്റിന് സമീപം പുതുതായി നിര്‍മിച്ച ഗേറ്റിലൂടെ ക്രമീകരിക്കും. ഈ ബ്ലോക്കിലേക്കുള്ള വാഹനങ്ങള്‍ ഓഗസ്റ്റ് 22 മുതല്‍ കാരന്തൂര്‍ റോഡ് ഭാഗത്തുള്ള പ്രധാന കവാടം വഴി പ്രവേശിച്ച് രോഗികളെ ഇറക്കിയ ശേഷം മുന്നോട്ടുപോയി യു ടേണ്‍ എടുത്ത് ഈ ഗേറ്റ് വഴി തന്നെ കാര്ന്തൂര് റോഡില്‍ പ്രവേശിച്ച് തിരികെ പോകണം. പാര്‍ക്കിങ് ആവശ്യമുള്ള വാഹനങ്ങള്‍ക്ക് കാരന്തൂര്‍ റോഡിനരികിലുള്ള എച്ച്ഡിഎസ് പേ
പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കാം. മെഡിക്കല്‍ കോളജ് ക്യാമ്പസിനുള്ളിലൂടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.















