വടകര: സമുന്നത കമ്മ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപിള്ളയെ അനുസ്മരിച്ച് സിപിഎം. കൃഷ്ണപ്പിള്ള ദിനത്തില്‍ ബ്രാഞ്ച്, ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രഭാതഭേരി, പതാക ഉയര്‍ത്തല്‍,
ഛായാപടത്തില്‍ പുഷ്പാര്‍ച്ചന എന്നിവ ഉണ്ടായി. ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വടകരയില്‍ പ്രകടനവും പൊതുയോഗവും നടന്നു. കേളു ഏട്ടന്‍ പി.പി.ശങ്കരന്‍ സ്മാരകത്തില്‍ നിന്നു നൂറു കണക്കിന് പേര്‍ അണിനിരന്ന പ്രകടനം താഴെ അങ്ങാടി സൊസൈറ്റി ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ പൊതുയോഗം ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.പുഷ്പജ, എം.നാരായണന്‍, പി.എം.ലീന എന്നിവര്‍ സംസാരിച്ചു. കെ.സി.പവിത്രന്‍ സ്വാഗതം പറഞ്ഞു.














