വടകര: കേരളസര്‍ക്കാര്‍ നഗരസഭകള്‍ക്ക് നല്‍കേണ്ട വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ വടകര നഗരസഭയില്‍ പ്രമേയം. സിപിഎമ്മിലെ വി.കെ.വിനു
അവതരിപ്പിച്ച പ്രമേയത്തെ കോണ്‍ഗ്രസും ലീഗും ആര്‍എംപിഐയും എതിര്‍ത്തപ്പോള്‍ ബിജെപി പിന്തുണച്ചു. വെറും മൂന്നു മാസം പ്രായമായ കേരള സര്‍ക്കാറിനെതിരെ രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ പ്രമേയമാണ് വടകര നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയത്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നഗരസഭകള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വിഹിതം നല്‍കിയിരുന്നില്ലെന്നതാണ് വസ്തുത. ഇക്കാര്യം നിലനില്‍ക്കെയാണ് മൂന്നു മാസം പ്രായമായ യുഡിഎഫ് സര്‍ക്കാറിനെതിരെ പ്രമേയം കൊണ്ടുവന്നതെന്ന് യുഡിഎഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. അതേ സമയം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ബിജെപി പ്രതിനിധികളായ പി.പി.വ്യാസന്, പി.കെ.സിന്ധു എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാം ഗഡു നല്കാത്തതിന്നല് പുതിയ ഭരണസമിതിയിലെ കൗണ്‍സിലര്‍മാക്ക് യാതൊരു പ്രവര്‍ത്തനവും ജനങ്ങളിലേക്ക് എത്തിക്കാന്‍ പറ്റുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിനു കൊടുത്ത ഫണ്ടിനേക്കാള്‍ എതാണ്ട് 100 കോടിയില്‍ അധികം തുക അനുവദിച്ചിട്ടും അതിനനുസരിച്ച് നഗരസഭക്കള്ക്ക് വിഹിതം വര്‍ധിപ്പിച്ചതുമില്ല. മോദി സര്‍ക്കാര്‍ രാജ്യത്താകെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നേറുമ്പോള്‍ കേരളത്തിലെ നഗരസഭകളില്‍ വികസനം പിറകോട്ടു പോകുന്ന അവസ്ഥയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.














